പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ സൂക്ഷിക്കുക



പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍  സൂക്ഷിക്കുക 
ഇന്റര്‍നെറ്റില്‍ നിന്നും ഇനി അങ്ങിനെയാര്‍ക്കും പാട്ടുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്ന് കരുതേണ്ട. നെറ്റില്‍ നിന്ന് പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. സംഗീത ഫയലുകള്‍ ഇന്റര്‍നെറ്റില്‍നിന്നും മൊബൈല്‍ ഫോണിലേക്കു പകര്‍ത്തി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കാണ് ലൈസന്‍സിങ് സമ്പ്രദായം വരുന്നത്. ദക്ഷിണേന്ത്യന്‍ മ്യൂസിക് കമ്പനികളുടെ സംഘടനയായ സിംകയാണ് സെല്‍മ്യൂസിക് എന്നുപേരിട്ട ലൈസന്‍സിങ് ഏര്‍പ്പെടുത്തുന്നത്. ഇനി ഗാനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു കൊടുക്കുന്ന സ്ഥാപനങ്ങള്‍ നിശ്ചിത തുക നല്‍കി ലൈസന്‍സ് എടുക്കേണ്ടിവരും. പ്രതിമാസം 1250 രൂപയാണ് ലൈസന്‍സ് നിരക്ക്. ലൈസന്‍സ് എടുക്കാതെ ഡൗണ്‍ലോഡിങ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 1957 ലെ പകര്‍പ്പവകാശ ചട്ടപ്രകാരം നിയമനടപടികള്‍സ്വീകരിക്കുകയും ചെയ്യും.

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...