കുറ്റകൃത്യങ്ങളില്‍ കേരളം മുന്നില്‍

കുറ്റകൃത്യങ്ങളില്‍ കേരളം മുന്നില്‍ 

ഇന്ത്യയില്‍ കുറ്റകൃത്യ നിരക്ക് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനം കേരളം. ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലേറെയാണ് കേരളത്തിലെ കുറ്റകൃത്യ നിരക്ക്. ദേശീയ ശരാശരി 3.6 ശതമാനം മാത്രമുള്ളപ്പോള്‍ കേരളത്തില്‍ ഇത് 11.2 ശതമാനമാണ്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കൂടുതലുള്ള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ കൊല്ലവുമുണ്ട്.നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ തയാറാക്കിയ 2011ലെ കണക്കുകളാണിത്. സംസ്ഥാനത്തെ മൊത്തം നിരക്കിനേക്കാള്‍ കൃറ്റകൃത്യങ്ങള്‍ കുറഞ്ഞ പട്ടണങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍, 53 പ്രമുഖ നഗരങ്ങളുടെ കണക്കെടുത്താല്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊച്ചിയിലാണ്. അക്രമ സ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി. അറുപതിനുമേല്‍ പ്രായമുള്ളവര്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്ന നാലു സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. കേരളത്തിലെ ആത്മഹത്യകളില്‍ 56 ശതമാനവും 60 കഴിഞ്ഞവരുടേതാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തി. കുടുംബാംഗങ്ങള്‍ ഒന്നിച്ച് ജീവനൊടുക്കുന്ന കണക്കെടുത്താല്‍ രാജസ്ഥാനു പിന്നില്‍ രണ്ടാമത് കേരളമാണ്. ദേശീയ തലത്തില്‍ അഞ്ചിലൊന്ന് ആത്മഹത്യകള്‍ വീട്ടമ്മമാരുടേത്. രണ്ടു പുരുഷന്‍, ഒരു സ്ത്രീ എന്ന കണക്കിലാണ് ആത്മഹത്യയുടെ ആണ്‍-പെണ്‍ അനുപാതം. ഓരോ മണിക്കൂറിലും രാജ്യത്ത് 16 ആത്മഹത്യകള്‍ നടക്കുന്നു. 2011ല്‍ ആത്മഹത്യ ചെയ്തവര്‍ 1.35 ലക്ഷം. പുരുഷന്മാരുടെ ആത്മഹത്യക്ക് സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാണ് ഉള്ളതെങ്കില്‍, സ്ത്രീകള്‍ വൈകാരികവും വ്യക്തിപരവുമായ പ്രശ്നങ്ങള്‍ മൂലമാണ് ജീവനൊടുക്കുന്നത്. കുടുംബ പ്രശ്നങ്ങള്‍മൂലം ആത്മഹത്യ ചെയ്യുന്നവര്‍ ആകെയുള്ളതില്‍ നാലിലൊന്നു വരും. സ്ത്രീകളോടുള്ള കുറ്റകൃത്യങ്ങളില്‍ മുന്നില്‍ പശ്ചിമ ബംഗാളും ആന്ധ്രാപ്രദേശുമാണെന്നും പഠനം വെളിപ്പെടുത്തി. രാജ്യത്തെ ജനസംഖ്യയുടെ ഏഴര ശതമാനം പശ്ചിമ ബംഗാളിലാണ്. കഴിഞ്ഞവര്‍ഷം 29,133 കേസുകള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പട്ടികയിലുണ്ട്. ഇതില്‍ 12.7 ശതമാനവും വംഗനാടിന്റെ 'സംഭാവന'യാണ്. ഏഴുശതമാനം ജനസംഖ്യയുള്ള ആന്ധ്രയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് 12.4 ശതമാനമാണ്. ബലാത്സംഗക്കേസുകള്‍ ഏറ്റവും കൂടുതല്‍ മധ്യപ്രദേശിലാണ്. ദേശീയ തലസ്ഥാനമായ ദല്‍ഹിയില്‍ മാനഭംഗക്കേസുകളുടെ അനുപാതം 17.6 ശതമാനമാണ്. സ്ത്രീകള്‍ക്കെതിരായ അക്രമം ഏറ്റവും കൂടിയ നഗരവും ദല്‍ഹി തന്നെ. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ 7525 കേസുകളാണ് യു.പിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീധന മരണങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ ദേശീയ തലത്തില്‍ 2.7 ശതമാനം വര്‍ധിച്ചതായും പഠനം വെളിപ്പെടുത്തി. യു.പി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ മുന്നില്‍. സ്ത്രീയോടുള്ള ഭര്‍ത്താവിന്റെയും കുടുംബക്കാരുടെയും പീഡനവും വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.4 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഇതില്‍ അഞ്ചിലൊന്നും പശ്ചിമ ബംഗാളില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം 104 കസ്റ്റഡി മരണങ്ങളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. 14 പൊലീസുകാരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി.

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...